വാക്സിൻ സോബെരാന 02 കോവിഡിനെതിരെ 91.2% ഫലപ്രാപ്തിയെന്ന് ക്യൂബ

0
12

ക്യൂബയുടെ ആന്റി-കോവിഡ് -19 വാക്സിൻ സോബെരാന 02 കോവിഡിനെതിരെ 91.2% ഫലപ്രാപ്തിയെന്ന് അതികൃതർ. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ് സോബെരാന 02വിന്റെ ഫലപ്രാപ്തി ഉറപ്പാക്കിയത്.ഐ‌എഫ്‌വിയും സർക്കാർ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോക്യൂഫാർമയും സംയുക്തമായാണ് ഫലപ്രാപ്തി സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ സോബെരാന 02 വെറും രണ്ട് ഡോസുകൾ ഉപയോഗിച്ച് 62% ഫലപ്രാപ്തി ഉണ്ടെന്നു കണ്ടെത്തിയിരുന്നു.19 നും 80 നും ഇടയിൽ പ്രായമുള്ള 44,010 വോളന്റിയർമാരുമൊത്ത് മാർച്ച് 4 ന് തലസ്ഥാനമായ ഹവാനയിൽ സോബരാന 02 നുള്ള മൂന്നാം ക്ലിനിക്കൽ ട്രയൽ ആരംഭിചിരുന്നു .അവർക്ക് രണ്ട് ഡോസ് സോബെരാന 02 ഉം മൂന്നാമത് സോബെരാന പ്ലസ് നൽകി. കൊറോണ വൈറസിന്റെ ബീറ്റ, ഡെൽറ്റ വേരിയന്റുകൾക്കെതിരെയും വാക്സിൻ ഫലപ്രാപ്തി കാണിച്ചു.

ക്യൂബയുടെ വാക്സിൻ സോബെരാന 02, അബ്ദാല എന്നിവ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച 5 വാക്സിനുകളിൽ ഒന്നാണ്.കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി രണ്ട് വാക്സിനുകൾക്കും രാജ്യത്തെ സെന്റർ ഫോർ സ്റ്റേറ്റ് കൺട്രോൾ ഓഫ് മെഡിസിൻ, മെഡിക്കൽ എക്യുപ്‌മെന്റ്, ഡിവൈസുകൾ (സിഇസിഎംഇഡി) അംഗീകാരം നൽകി. സോബെരാന 02, സോബെരാന പ്ലസ് എന്നിവയുമായുള്ള പീഡിയാട്രിക് ട്രയലുകൾ ഇതിനകം രാജ്യത്ത് ആരംഭിച്ചു.