ലോകം കാത്തിരിക്കുന്നു : കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ൽ നാളെ , കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും

0
78

 

ലോകം കാത്തിരിക്കുന്ന കോപ്പ അമേരിക്ക ഫൈനൽ നാളെ.മാ​രാ​ക്കാ​ന​യി​ൽ ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. സ്റ്റേ​ഡി​യ​ത്തി​ൽ ആ​കെ കൊ​ള്ളു​ന്ന​തി​ൻറെ 10 ശ​ത​മാ​നം പേ​ർ​ക്കോ 6,500 പേ​ർ​ക്കോ ആ​ണ് പ്ര​വേ​ശ​ന​മെ​ന്ന് റി​യോ ഡി ​ഷാ​നെയ്​റോ മേ​യ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന് ​ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലും അ​ർ​ജ​ൻറീ​ന​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ഫെ​ഡ​റേ​ഷ​ൻറെ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​വ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഇ​ത്ത​ര​ത്തി​ൽ ക്ഷ​ണ​നം ല​ഭി​ച്ച​വ​രെ​ല്ലാം സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ൻ​പ് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.