85 ശതമാനം ഭൂപ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാൻ, അഫ്ഗാനിസ്താനിൽ ആശങ്ക

0
87

അഫ്ഗാനിസ്ഥാനിലെ 85 ശതമാനം ഭൂപ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഇറാൻ , തുർക്ക്‌മെനിസ്താൻ എന്നീ രാജ്യങ്ങളുമായുള്ള പ്രധാന അതിർത്തി പ്രദേശങ്ങൾ താലിബാൻ പിടിച്ചടക്കി.

ഇറാനടുത്തുള്ള ഇസ്ലാം ക്വാല എന്ന അതിർത്തി നഗരവും തുർക്‌മെനിസ്താനിനടുത്തുള്ള തോർഘുണ്ടി നഗരവുമാണ് താലിബാൻ കൈക്കലാക്കിയത്. ഇറാനുമായിള്ള അഫ്ഗാനിസ്താൻ പ്രധാന വ്യാപാര പാതയായിരുന്നു ഇസ്ലാം ക്വാല.

അഫ്ഗാനിസ്താനിൽ നിന്നും അമേരിക്കൻ സൈന്യമുൾപ്പെടയുള്ള വിദേശസൈന്യം പിൻവാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാൻ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ വീണ്ടും വേരുറപ്പിക്കുന്നത്. സെപ്റ്റംബർ മാസത്തോടെ അഫ്ഗാനിസ്താനിൽ നിന്നും പൂർണമായും നാറ്റോ സൈന്യം പിൻമാറും.