സൂപ്പർമാൻ സംവിധായകൻ റിച്ചാർഡ്​ ഡോണർ അന്തരിച്ചു

0
82

 

1978ൽ പുറത്തിറങ്ങിയ ‘സൂപ്പർമാൻ’ ഉൾപ്പെടെ നിരവധി ഹോളിവുഡ് ഹിറ്റ് സിനിമകളുടെ സംവിധായകനായ റിച്ചാർഡ് ഡോണർ (91) അന്തരിച്ചു.മരണകാരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 91 വയസ്സായിരുന്നു. ഡോണറിന്റെ ഭാര്യയും ​നിർമാതാവുമായ ലോറെൻ ഷ്യൂലറാണ്​ മരണവിവരം അറിയിച്ചത്​. 60കളിൽ ടെലിവിഷൻ ഷോകളിലൂടെയാണ്​ റിച്ചാർഡ്​ ഡോണർ സംവിധാന രംഗത്തെത്തുന്നത്​.

യോർക്കിലാണ്​ ജനിച്ചത്​. റിച്ചാർഡ്​ ഡൊണാൾഡ്​ ​ഷ്വാർട്​സ്​ബർഗ്​ എന്നാണ്​ യഥാർഥ പേര്​. അക്കാദമി ഓഫ്​ സയൻസ്​ ഫിക്​ഷൻ ഉൾപ്പെടെ നിരവധി പുരസ്​കാരങ്ങൾ ലഭിച്ചിട്ടുണ്ട്​.

1976ൽ പുറത്തിറങ്ങിയ ഹൊറർ ക്ലാസിക്കായ ദി ഒമൻ, ദ് ഗൂണീസ് (1985) സ്ക്രൂഗ്ഡ് (1988) എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. 2006ൽ പുറത്തിറങ്ങിയ 16 ബ്ലോക്സ് ആണ് അവസാന ചിത്രം. ട്വന്റിയത്ത് സെഞ്ചുറിയുടെ ടെലിവിഷൻ പരമ്പരകളായ ഗെറ്റ് സ്മാർട്ട്, പെറി മേസൻ, ദ് ട്വലൈറ്റ് സോൺ തുടങ്ങിയവയും സംവിധാനം ചെയ്തു.