മലപ്പുറത്ത് മാധ്യമപ്രവർത്തകനെ മർദിച്ചതിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

0
88

മലപ്പുറത്ത് മാധ്യമപ്രവർത്തകനെ മർദിച്ചതിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർ മർദനത്തിന്റെ രീതി സ്വീകരിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മലപ്പുറത്തുണ്ടായ സംഭവത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കും’. അദ്ദേഹം പറഞ്ഞു.

ജൂലൈ എട്ടിനാണ് മലപ്പുറം പുറത്തൂരിൽ പ്രസ്‌ക്ലബ് സെക്രട്ടറി കെ പി എം റിയാസിന് പൊലിസ് മർദനമേറ്റത്. തിരൂർ സിഐ ഫർസാദിന്റെ നേതൃത്വത്തിലാണ് മർദിച്ചത്. പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും സിഐക്കെതിരെ നടപടിയെടുക്കണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടിരുന്നു.