കർക്കിടക മാസ പൂജ; ശബരിമലയിൽ ഭക്തർക്ക് ദർശനാനുമതി

0
117

കർക്കിടക മാസ പൂജയ്ക്കായി ശബരിമല ഒരുങ്ങുന്നു. പ്രതിദിനം 5000 ഭക്തർക്ക് ദർശനാനുമതി നൽകും.

വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം.48 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ട.

നിലക്കലിൽ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തും. അടുത്ത വെള്ളിയാഴ്ച വൈകിട്ട് കർക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കും. 21ന് രാത്രി നട അടക്കും.