രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു;ഈ മാസം പത്താമത്തെ വർധന

0
81

 

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95 രൂപ 71 പൈസയായി.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 101.38 രൂപയും, ഡീസലിന് 95.08 രൂപയുമാണ് ശനിയാഴ്ചത്തെ വില.

മുംബൈയിൽ 106.59 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡൽഹിയിൽ 100.56 ഉം, കൊൽക്കത്തയിൽ 100.62 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.37 രൂപയും ബംഗളൂരുവിൽ 103.93 രൂപയുമാണ്. ഈ മാസം ഇന്ധന വില വർധിക്കുന്നത് ഇത് ആറാം തവണയാണ്. ജൂണിൽ 17 തവണ ഇന്ധനവില വർധിച്ചിരുന്നു.