അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ നിയമനം അപേക്ഷക്ഷണിച്ചു

0
73

കണ്ണൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി ടി/ എസ് സി വി ടി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റിംഗില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ 20 നും 30 നും മധ്യേ പ്രായമുള്ളവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ജൂലൈ 15നകം [email protected] എന്ന മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: 04972 700231