മിൽമ പാൽ വില ഉയർത്തുമെന്ന പ്രചാരണം വാസ്തവ വിരുദ്ധം ; മന്ത്രി ചിഞ്ചു റാണി

0
130

വരുമാനം കൂട്ടാൻ പാൽ വില ഉയർത്തൽ പ്രായോഗിക സമീപനം അല്ലെന്നും സർക്കാർ അക്കാര്യം ആലോചിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്.ഇൻഡ്യയിൽ പാൽ സംഭരണത്തിൽ പരമാവധി വില നൽകുന്ന സംസ്ഥാനമാണ് കേരളം. പാൽ മിച്ചസംസ്ഥാനമെന്ന പദവിയുടെ തൊട്ടരികിൽ നിൽക്കുന്നു. അയൽ സംസ്ഥാനങ്ങളിലേക്കാൾ പാൽ സംഭരണവില കൂടുതലായതിനാൽ സംസ്ഥാനത്തേക്ക് പാൽ പുറമേ നിന്ന് വരുവാനുള്ള സാധ്യത ഏറെയാണ്.കർഷകരെ സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടാൻ തീറ്റ ചെലവ് കുറയ്ക്കാനുള്ള നടപടിയാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.