കെ.എസ്.ആർ.ടി.സി. ബെംഗളൂരൂ ബസുകൾ ഞായറാഴ്ച മുതൽ

0
55

കെ.എസ്.ആർ.ടി.സി.യുടെ ബെംഗളൂരൂ ബസുകൾ ഞായറാഴ്ചമുതൽ ഓടിത്തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ പുറപ്പെടുക. തിരുവനന്തപുരത്തുനിന്നുള്ള ബസുകൾ ഞായർ െവെകീട്ടും കണ്ണൂരും കോഴിക്കോടും നിന്നുള്ളവ തിങ്കളാഴ്ചയും ആരംഭിക്കും. തമിഴ്നാട്ടിലേക്കുള്ള സർവീസിന് അനുമതിയായിട്ടില്ല.

72 മണിക്കൂർ മുന്പുള്ള ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കരുതണം. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ് ചെയ്യാം.