ദേശീയ സമ്പാദ്യ പദ്ധതി; പരാതികൾ അറിയിക്കാം

0
70

 

ദേശീയ സമ്പാദ്യപദ്ധതിയിൽ ചേർന്നവർക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകൾ അധികൃതരെ അറിയിക്കാം. അംഗീകൃത ഏജൻ്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ തുക നിക്ഷേപിക്കുന്നവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ ക്രമീകരണം.

ഏജൻ്റിൻ്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജൻ്റിൻ്റെ കയ്യൊപ്പ് വാങ്ങണമെന്നും തുക പോസ്റ്റ് ഓഫീസിൽ അടക്കുമ്പോൾ പോസ്റ്റ് മാസ്റ്റർ ഒപ്പും സീലും വെച്ച് നൽകുന്ന പാസ് ബുക്ക് നിക്ഷേപകർ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെടണമെന്നുമാണ് നിർദേശം .

ഇത്തരത്തിലല്ലാതെ പ്രവർത്തിക്കുന്ന ഏജൻ്റുമാരെ സംബന്ധിച്ച പരാതികൾ കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അറിയിക്കാം. ഫോൺ: 04812568324 , ഇ-മെയിൽ [email protected]