ഓൺലൈൻ പഠനം : ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

0
86

 

 

 

സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകം കയ്യിലുള്ളത് പോലെ ഡിജിൽ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ഡിജിറ്റൽ പഠന ഉപകരണ ശേഖരണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതിനായി സർക്കാർ കൂടെയുണ്ട്. ആദിവാസി മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓൺലൈൻ പഠനത്തിനായി പഠന ഉപകരണങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. കൊവിഡ് തുടരുന്ന പശ്ചാത്തലത്തിൽ എത്ര കാലം ഈ പഠന രീതി തുടരേണ്ടി വരും എന്നറിയില്ല. കുട്ടിക്ക് സ്കൂളിൽ എത്താൻ അവസരം ലഭിക്കുകയാണെങ്കിൽ ആദ്യം തന്നെ അതിൽ സർക്കാർ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വല്ലാത്ത അപകടകരമായ രീതിയിലേക്ക് സമൂഹം നീങ്ങുന്നു. സ്ത്രീധന വിഷയം , ലിംഗനീതി വിഷയം എന്നിവ പാഠഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും നാടിൻറെ ഭാവി കണ്ട് കൊണ്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.