പ്രശസ്‌ത ബോളിവുഡ്‌ താരം ദിലീപ്‌ കുമാർ അന്തരിച്ചു

0
56

 

പ്രശസ്‌ത ബോളിവുഡ്‌ താരം ദിലീപ്‌ കുമാർ (98) അന്തരിച്ചു. ന്യുമോണിയയെ തുടർന്ന്‌ ഒരാഴ്‌ചയായി സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായാണ്‌ കണക്കാക്കപ്പെടുന്നത്‌.

മുഹമ്മദ്‌ യൂസഫ്‌ ഖാൻ എന്ന ദിലീപ്‌ കുമാർ 1944 ലാണ് അഭിനയ ജീവിതം തൂടങ്ങുന്നത് . 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ ട്രാജഡി കിംഗ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. ദാദാ ഫാൽകേ അവാർഡും പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഭാര്യ: പ്രശസ്‌തതാരം സൈറാ ബാനു.

ദേവദാസ്‌, ആസാദ്‌, മുഗൾ ഇ അസം, ഗംഗാ യമുനാ, രാം ഔർ ശ്യാം, ശക്‌തി, കർമ, ഊദാഗർ തുടങ്ങിയ ദിലീപ്‌ കുമാറിന്റെ പ്രശസ്‌ത സിനിമകളാണ്‌.1947 പുറത്തിറങ്ങിയ ജ്വാർ ഭട്ടയാണ്‌ ആദ്യ ചിത്രം. നിലവിൽ പാകിസ്‌ഥാന്റെ ഭാഗമായ പെഷർവാറിൽ 1922നാണ്‌ ദിലീപ്‌ കുമാറിന്റെ ജനനം.