കോപ്പ അമേരിക്ക: കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന,ഫൈനലിൽ അർജന്റീന-ബ്രസീൽ പോരാട്ടം

0
18

 

കോപ്പ അമേരിക്കയിൽ ഒടുവിൽ അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.

സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ തടഞ്ഞ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് കളിയിലെ താരം.

ഇതോടെ കോപ്പ അമേരിക്കയുടെ ലോകം ഉറ്റുനോക്കുന്ന സ്വപ്ന ഫൈനലിൽ അർജന്റീന ബ്രസീലുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ 5.30 നാണ് ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ.