പി.എസ് ശ്രീധരൻപിള്ള ഗോവ ഗവർണർ ; രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു

0
77

 

മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഗോവ ഗവർണറാകും. ഇതു സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുറപ്പെടുവിച്ചു. ഡോ.കെ.ഹരിബാബുവാണ് പുതിയ മിസോറം ഗവർണർ.

കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കി. ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. ഹിമാചൽ പ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവർണർ.

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് ഹിമാചൽ പ്രദേശ് ഗവർണർ. ജാർഖണ്ഡ് ഗവർണറായി ത്രിപുര ഗവർണർ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗൻഭായ് പട്ടേൽ ആണ് മധ്യപ്രദേശിലെ പുതിയ ഗവർണർ.

താഴെപ്പറയുന്ന നിയമനങ്ങൾ / മാറ്റങ്ങൾ വരുത്തയതായി രാഷ്ട്രപതിഭവൻ പത്ര പ്രസ്താവനയിൽ അറിയിച്ചു.

I. മിസോറാം ഗവർണറായിരുന്നശ്രീ പി.എസ്. ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായി മാറ്റി നിയമിച്ചു.

II. ഹരിയാന ഗവർണറായിരുന്ന ശ്രീ സത്യദേവ് നാരായണ ആര്യയെ ത്രിപുര ഗവർണറായി മാറ്റി നിയമിച്ചു .

III. ത്രിപുര ഗവർണറായിരുന്ന ശ്രീ രമേശ് ബെയ്‌സിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു.

IV. കർണാടക ഗവർണറായി ശ്രീ തവാർചന്ദ് ഗെലോട്ടിനെ നിയമിച്ചു .

V . ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന വി. ശ്രീ ബന്ദാരു ദത്താത്രയയെ സ്ഥലംമാറ്റി ഹരിയാന ഗവർണറായി നിയമിച്ചു.

VI . മിസോറാം ഗവർണറായി ഡോ. ഹരിബാബു കമ്പമ്പതിയെ നിയമിച്ചു .

VII. മധ്യപ്രദേശ് ഗവർണറായി ശ്രീ മംഗുഭായ് ചഗൻഭായ് പട്ടേലിനെ നിയമിച്ചു.

VIII. ഹിമാചൽ പ്രദേശ് ഗവർണറായി ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ നിയമിച്ചു.

മേൽപ്പറഞ്ഞ നിയമനങ്ങൾ അതത് ഓഫീസുകളുടെ ചുമതല ഗവർണർമാർ ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.