വൈദ്യുതി ബിൽ കുടിശ്ശിക: കണക്ഷൻ വിച്ഛേദിക്കാൻ തീരുമാനമില്ലെന്ന് വൈദ്യുതി മന്ത്രി

0
34

 

വൈദ്യുതി ബിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാനുള്ള ഒരു തീരുമാനവും സർക്കാർതലത്തിൽ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണ്.

മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തിൽ കെ.എസ്. ഇ.ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി.

കുടിശ്ശികയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമേ നിലവിൽ വൈദ്യുതി വിച്‌ഛേദിക്കണ്ട എന്നുള്ള കാര്യത്തിൽ മാറ്റം വരുത്തുന്നതിൽ സർക്കാർ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.