ഫാദർ സ്റ്റാൻ സ്വാമിക്ക് നിഷേധിക്കപ്പെട്ട നീതി പരിഗണിക്കണം, ഞെട്ടൽ രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി

0
31

 

 

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി. ഇന്ന് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ ആണ് അദ്ദേഹം മരണപ്പെട്ടെന്ന വാർത്ത അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ഈ വിധത്തിൽ സ്റ്റാൻ സ്വാമിക്ക് നിഷേധിക്കപ്പെട്ട നീതി പരിഗണിക്കപ്പെടമെന്നാണ് ബോംബെ ഹൈക്കോടതി പ്രതികരിച്ചത്. സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ വീഴ്ച സംഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. എൽഗാർ പരിഷത് കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയാണ് സ്റ്റാൻ സ്വാമി വിടപറഞ്ഞത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്നും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ന്ദ്ര​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​യ്ക്ക് 1.24 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ച് പ​രാ​തി​യി​ല്ലെ​ങ്കി​ലും എ​ൻ​ഐ​എ​യെ​ക്കു​റി​ച്ച് പ​രാ​തി​ക​ളു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഫാ.​സ്റ്റാ​ൻ സ്വാ​മി​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നും ആ​രോ​ഗ്യ​സ്ഥി വ​ള​രെ മോ​ശ​മാ​യി​ട്ടും മെ​ച്ച​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ജെ​സ്യൂ​ട്ട് സ​ഭ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി അ​ദ്ദേ​ഹ​ത്തി​ൻറെ നി​ല വ​ള​രെ മോ​ശ​മാ​യി​രു​ന്നു. പ​ല​വ​ട്ടം മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ തേ​ടി കോ​ട​തി​യെ​യും അ​ധി​കാ​രി​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം.

2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവിൽ നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റുചെയ്തത്. അഞ്ചു ദശാബ്ദക്കാലമായി ആദിവാസി, ഭൂമി, വനാവകാശ പോരാട്ടങ്ങളിലെ മുൻനിര പോരാളിയായിരുന്നു അദ്ദേഹം.