Wednesday
17 December 2025
30.8 C
Kerala
HomeKeralaസംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ഇന്നും ലോക്ഡൗൺ

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ഇന്നും ലോക്ഡൗൺ

 

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഇന്നും തുടരും. ടിപിആർ കുറവുള്ള സ്ഥലങ്ങളിൽ ദേവാലയങ്ങൾ ഇന്നും തുറക്കും. പ്രവേശനാനുമതി 15 പേർക്കു മാത്രം .സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല.

അവശ്യസേവന മേഖലയി‍ലുള്ളവർക്കായി കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും. ടിപിആർ ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും.അവശ്യമേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും ഇളവ്.

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യ, മാംസ വിൽപന ശാലകൾ, ബൂത്തുകൾ, കള്ളു ഷാപ്പുകൾ എന്നിവയ്ക്കു മാത്രമാണ് പ്രവർത്തനാനുമതി (രാവിലെ 7 മുതൽ വൈകിട്ട് 7 വരെ). ഹോട്ടലുകളിൽ നേരിട്ടെത്തി പാഴ്സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. നിർമാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം.

RELATED ARTICLES

Most Popular

Recent Comments