‘ഗർഭിണികൾക്ക്‌ കോവിഡ്‌ വാക്‌സിൻ’ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി

0
42

 

 

ഗർഭിണികൾക്ക്‌ കോവിഡ്‌ വാക്‌സിൻ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. പ്രതിരോധ കുത്തിവയ്‌പിനുള്ള ദേശീയ സാങ്കേതിക വിദഗ്‌ധ സമിതിയുടെയും (എൻടിഎജിഐ) കോവിഡ്‌ വാക്‌സിൻ വിതരണത്തിനുള്ള ദേശീയ വിദഗ്‌ധ സമിതിയുടെയും (നെഗ്‌വാക്‌) ശുപാർശകൾ പരിഗണിച്ചാണ്‌ തീരുമാനം.

ഇക്കാര്യത്തിൽ ദേശീയതലത്തിലും സംസ്ഥാന പ്രതിനിധികളുമായും വിവിധ പ്രൊഫഷണൽ സമിതികളുമായുമെല്ലാം ചർച്ചകൾ നടത്തിയിരുന്നെന്ന്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ്‌ ബാധിച്ച ഗർഭിണികളുടെ ആരോഗ്യസ്ഥിതി മോശമാകുന്നതും ഗുരുതരരോഗ സാധ്യതയേറുന്നതും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

കോവിഡ്‌ ഗർഭസ്ഥശിശുവിനും ദോഷകരമാകും. സമയം തെറ്റിയുള്ള പ്രസവം, മറ്റ്‌ പ്രസവാനന്തര പ്രശ്‌നങ്ങൾ, ശിശു മരണസാധ്യത എന്നിവയുമുണ്ട്‌. ഇതെല്ലാം പരിഗണിച്ചും വാക്‌സിൻ സുരക്ഷിതമെന്ന്‌ ഉറപ്പുവരുത്തിയുമാണ്‌ തീരുമാനം. ഗർഭ കാലയളവിന്റെ ഏത്‌ ഘട്ടത്തിലും ഇന്ത്യയിൽ അനുവദനീയമായ ഏത്‌ വാക്‌സിനും സ്വീകരിക്കാം. രജിസ്‌ട്രേഷനും വാക്‌സിൻ സർട്ടിഫിക്കറ്റും മറ്റുള്ളവരുടേതിന്‌ സമാനം.