Sunday
11 January 2026
26.8 C
Kerala
HomePolitics'സ്ത്രീധന വിരുദ്ധ കാമ്പയിൻ' ഡിവൈഎഫ്‌ഐ ക്യാമ്പയിൻ 10 മുതൽ

‘സ്ത്രീധന വിരുദ്ധ കാമ്പയിൻ’ ഡിവൈഎഫ്‌ഐ ക്യാമ്പയിൻ 10 മുതൽ

 

ഡിവൈഎഫ്‌ഐ സ്ത്രീധനവിരുദ്ധ ക്യാമ്പയിൻ ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം. ജൂലൈ 10 മുതൽ 20 വരെ ക്യാമ്പയിൻ നടത്തും. ജൂലൈ 15 മുതൽ 20 വരെ യുണിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും.

26, 000 യൂണിറ്റുകളിൽ യുവതീ–-യുവാക്കൾ സ്‌ത്രീധന വിരുദ്ധ പ്രതിജ്‌ഞയിൽ പങ്കാളികളാകും. ‘സ്‌ത്രീധനം വാങ്ങില്ല, കൊടുക്കില്ല’ എന്ന്‌ സൂചിപ്പിക്കുന്ന സ്ഥിരം ബോർഡുകൾ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ സ്ഥാപിക്കുമെന്നും ഇന്ധന വില, പാചക വാതക വില വർധനയ്‌ക്കെതിരെ ജൂലൈ ആറിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ സമരം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.

മുവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട പീഡന കേസിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മിണ്ടുന്നില്ല. മുൻകൂർ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഹാജരാക്കാൻ തയ്യാറാകണം.

പോക്‌സോ എം എൽ എ ആയി മാത്യു കുഴൽനാടൻ മാറി. എംഎൽഎയ്‌ക്കെതിരെ ഈ മാസം ഏഴിന് മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടത്തും. ഡിവൈഎഫ്‌ഐ സ്‌നേഹ വണ്ടി ക്യാമ്പയിൻ അവസാനിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments