യുഎസ് സ്പ്രിന്റർ ഷാക്കറി റിച്ചഡ്‌സന് ഒരു മാസത്തെ വിലക്ക്

0
15

 

നിരോധിത മരുന്ന് ഉപയോഗിച്ച യുഎസ് സ്പ്രിന്റർ ഷാക്കറി റിച്ചഡ്‌സന് ഒരു മാസത്തെ വിലക്ക്. 100 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന താരത്തിന് ടോക്കിയോ ഒളിംപിക്‌സിൽ ഈയിനത്തിൽ മത്സരിക്കാനാകില്ല.

കഴിഞ്ഞ മാസം നടന്ന ഒളിംപിക് ട്രയൽസിൽ 10.86 സെക്കൻഡിൽ ജേതാവായാണ് ഇരുപത്തൊന്നുകാരി ഷാക്കറി ടോക്കിയോ യോഗ്യത ഉറപ്പിച്ചത്. ട്രയൽസിനിടെ നടത്തിയ പരിശോധനയിലാണു ഷാക്കറി ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. റിലേയിൽ മത്സരിക്കാൻ ഒരുപക്ഷേ, താരത്തിന് അവസരം ലഭിച്ചേക്കും.