Saturday
10 January 2026
20.8 C
Kerala
HomeKeralaകോവിഡ്: മരണമടഞ്ഞവരുടെ പേരും വിവരവും പ്രസിദ്ധീകരിക്കും

കോവിഡ്: മരണമടഞ്ഞവരുടെ പേരും വിവരവും പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതൽ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചത്.

ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ശനിയാഴ്ച മുതൽ ഇത് പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

RELATED ARTICLES

Most Popular

Recent Comments