ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം, നടപടിയെടുക്കുമെന്നും ഡി.ജി.പി.

0
76

 

വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാൻഡ് ഫ്രീ ഡിവൈസുകൾ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ് റ​ദ്ദാക്കുമെന്ന​ മോ​ട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു. ബ്ലൂടൂത്തി‍ൻെറ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്നാണ്​ വിശദീകരണം.

നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നു​ള്ളു. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്​ സംസാരിക്കുന്നത്​ അപകടങ്ങൾക്ക്​ കാരണമാവുന്നുവെന്നതിനാലാണ്​ നടപടി.

ഇതിനെതിരെ മോ​ട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇത്​ നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക്​ സിസ്​റ്റത്തിലേക്ക്​ ഫോൺ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ബന്ധിപ്പിക്കാനാവും.

ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാൽ, വാഹനം ഓടിക്കു​േമ്പാൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിർദേശം.