സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്തിയ പരിഗണനയെന്ന് ഡിജിപി അനിൽകാന്ത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീ സുരക്ഷയിൽ എൻജിഒമാരുടെ സഹായം തേടും. ഗാർഹിക പീഡന പരാതിയിൽ കർശന നടപടിയുണ്ടാകും. സ്ത്രീധനമടക്കമുള്ള വിഷയങ്ങളിൽ കടുത്ത നടപടി സ്വീകരിക്കും.
അടിസ്ഥാന പോലീസിംഗ് നവീകരിക്കുമെന്നും ഡിജിപി പറഞ്ഞു. എല്ലാ കേസുകളും വേഗത്തിൽ തീർപ്പാക്കും. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകൾ പ്രത്യേക പരിഗണന നൽകി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.