രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും വർധിപ്പിച്ചു

0
50

 

രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും വർധിപ്പിച്ചു. ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 101.14 രൂ​പ​യാ​യി. കൊ​ച്ചി​യി​ൽ 99.38 രൂ​പ​യും കോ​ഴി​ക്കോ​ട് 99.65 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. അ​തേ​സ​മ​യം, ഡീ​സ​ൽ വി​ല ഇ​ന്നു കൂ​ട്ടി​യി​ട്ടി​ല്ല.

ഈ ​വ​ർ​ഷം മാ​ത്രം 56 ത​വ​ണ​യാ​ണു ഇ​ന്ധ​ന വി​ല കൂ​ട്ടി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു നി​ർ​ത്തി​വ​ച്ച ശേ​ഷം ഇ​ന്ധ​ന​വി​ല ക​ഴി​ഞ്ഞ മേ​യ് നാ​ലു മു​ത​ൽ മാ​ത്രം 33 ത​വ​ണ വി​ല കൂ​ട്ടി. 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല 100 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി.