കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

0
99

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 ാം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എത്ര തുക വീതം നല്‍കണം എന്നതിന് മാനദണ്ഡം തയ്യാറാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കുള്ളില്‍ എത്ര തുക എന്നതും ഇതിനുള്ള മാര്‍ഗരേഖയും തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.