Wednesday
17 December 2025
30.8 C
Kerala
HomePolitics"സ്‌ത്രീപക്ഷ കേരളം' പ്രചാരണബോധവൽക്കരണ പരിപാടി വിജയിപ്പിക്കുക: സിപിഐ എം

“സ്‌ത്രീപക്ഷ കേരളം’ പ്രചാരണബോധവൽക്കരണ പരിപാടി വിജയിപ്പിക്കുക: സിപിഐ എം

 

സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജുലൈ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന “സ്‌ത്രീപക്ഷ കേരളം’ പ്രചാരണബോധവൽക്കരണ പരിപാടി വിജയിപ്പിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു.

ഗൃഹസന്ദർശനം അടക്കമുള്ള വിപുലമായ പരിപാടിയിൽ പാർടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഭാഗമാകണം. എട്ടിന്‌ സംസ്ഥാന വ്യാപകമായി പ്രാദേശികാടിസ്ഥാനത്തിൽ പൊതുപരിപാടികൾ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സംഘടിപ്പിക്കണം.

ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയം ഗൗരവപൂർവം ചർച്ചയാകണം. സ്‌ത്രീപക്ഷ കേരളം ക്യാമ്പയിനിൽ യുവാക്കളും, വിദ്യാർത്ഥികളും സാമൂഹ്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കാളികളാകുമെന്നും എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments