പാലിനും മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിച്ച് അമുൽ

0
71

പാലിനും മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിച്ച് അമുൽ.ഗതാഗത ചെലവ് വര്ധിച്ചത് ആണ് വില വർധിപ്പിക്കാനുള്ള കാരണമെന്നും രണ്ട് രൂപയാണ് വർധിപ്പിച്ചതെന്നും അമുൽ അറിയിച്ചു. നാളെ മുതൽ അമുൽ ഗോൾഡ് പാലിന് 500 മില്ലിക്ക് 29 രൂപയാകും. അമുൽ താരക്ക് 23 രൂപയും അമുൽ ശക്തിക്ക് 26 രൂപയുമാകും.

ഒന്നര വർഷം മുമ്പാണ് പാൽ വില വർധിപ്പിച്ചത്. പാലിന് പുറമെ ഓയിൽ, സോപ്പ്, ചായ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയും അമുൽ വർധിപ്പിച്ചു. ഇന്ധനം, പാക്കിങ്, ലോജിസ്റ്റിക്‌സ് തുടങ്ങി എല്ലാ മേഖലയിലും ചെലവ് വർധിച്ചെന്നും ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റത്തെ അപേക്ഷിച്ച് പാൽ വില വർധനവ് കുറവാണെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ വർഷം കർഷകരിൽനിന്ന് ശേഖരിക്കുന്ന പാലിനും വില കൂട്ടി നൽകിയിരുന്നു. ഇന്ധന വില വർധനയെ തുടർന്നാണ് ഗതാഗതത്തിന് ചെലവ് കൂടിയത്. രാജ്യത്ത് പലയിടങ്ങളിലും പെട്രോളിന് 100 രൂപ കടന്നിരുന്നു.