‘ബിജെപിയെ തിരുത്താൻ ധാർമ്മിക ശക്തി നഷ്ടപ്പെട്ടോയെന്ന് ആർഎസ്എസ് പരിശോധിക്കണം’: സികെ പത്മനാഭൻ

0
76

 

സംസ്ഥാന ബിജെപിയെ തിരുത്താനുള്ള ധാർമ്മിക ശക്തി ചോർന്നോയെന്ന ആർഎസ്എസ് പരിശോധന നടത്തണമെന്ന് ബിജെപി മുൻ അധ്യക്ഷൻ സികെ പത്മനാഭൻ. മുമ്പ് ആർഎസ്എസിനെ നയിച്ചിരുന്നവർ ധാർമ്മികതയുടെ മൂർത്തികളായിരുന്നു.

ബിജെപിയിൽ തകരാർ സംഭവിച്ചാൽ ശാസിച്ചുതിരുത്താനുള്ള ധാർമ്മിക ശക്തി ഇവർക്ക് ഉണ്ടായിരുന്നുവെന്നും പത്മനാഭൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

അപ്രതീക്ഷിതമായ തോൽവിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് എന്തുകൊണ്ട് സ്വീകാര്യത ലഭിക്കുന്നില്ലായെന്ന് എന്നതിനെ പറ്റി ആത്മപരിശോധന നടത്തണമെന്നും തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം കെ സുരേന്ദ്രന്റെ മാത്രം തലയിൽ കെട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണത്തെ പോലെയൊരു അനുകൂല സാഹചര്യം അടുത്തെങ്ങും ബിജെപിക്ക് കേരളത്തിൽ ലഭിച്ചിട്ടില്ലെന്നും ഭാവിയിൽ ലഭിക്കാൻ സാധ്യത കുറവാണെന്നും സികെ പത്മനാഭൻ പറഞ്ഞു.