ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ ക്വാർട്ടർ ഫൈനലിൽ

0
83

 

നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ തുടർച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ബ്രസീലിനെതിരേ മികച്ച പ്രകടനമാണ് ഇക്വഡോർ കാഴ്ചവെച്ചത്. ബ്ര​സീ​ലി​നെ 1-1 സ​മ​നി​ല​യി​ൽ ഇ​ക്വ​ഡോ​ർ പി​ടി​ച്ചു​കെ​ട്ടി.

നി​ർ​ണാ​യ​ക​മാ​യ ഒ​രു പോ​യി​ൻറ് നേ​ടി​യ ഇ​ക്വ​ഡോ​ർ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഗ്രൂ​പ്പ് ബി​യി​ൽ നേ​ര​ത്തെ ത​ന്നെ ബ്ര​സീ​ൽ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. നെ​യ്മ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചെ​ങ്കി​ലും ബ്ര​സീ​ൽ ത​ന്നെ​യാ​ണ് മ​ത്സ​ര​ത്തി​ൽ ലീ​ഡ് എ​ടു​ത്ത​ത്.