വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പാസ്‌പോർട്ടുമായി ബന്ധിപ്പിക്കാം, എങ്ങനെയെന്ന് അറിയാം…

0
85

 

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്‌പോർട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്‌സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

പാസ്‌പോർട്ട് നമ്പർ എങ്ങനെ ചേർക്കാം

1. cowin.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക

2. മുകളിലുള്ള ‘ Raise an Issue’ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്‌പോർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക

3. പാസ്‌പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തെരഞ്ഞെടുത്ത് അവരുടെ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

4. സെക്കൻഡുകൾക്കകം പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തിയ പുതിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

അഥവാ പാസ്‌പോർട്ടിലെ പേരും സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെങ്കിൽ ഇതു തിരുത്താനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. നേരത്തെ ചെയ്തതിന് സമാനമായി ‘Raise an Issue’ ടാബിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് കറക്ഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം പേര് ശരിയാക്കാം. അതേസമയം ഒരുതവണ മാത്രമേ ഇതിനുള്ള സൗകര്യമുള്ളുവെന്നും നൽകുന്ന വിവരങ്ങൾ തെറ്റാതെ സൂക്ഷിക്കണമെന്നും ആരോഗ്യ സേതു ആപ്പ് അധികൃതർ ട്വീറ്റ് ചെയ്തു.