സ്ത്രീധനത്തിനുവേണ്ടി മർദിച്ചു, വീട്ടില്‍ നിന്നും പുറത്താക്കി ബിജെപി എംഎല്‍എക്കെതിരെ ഭാര്യ

0
40

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബിജെപി നേതാവായ എംഎൽഎ പലതവണ മർദിച്ചതായി ഭാര്യയുടെ പരാതി. ബിജെപി നേതാവും ഹിമാചൽപ്രദേശിലെ എംഎല്‍എയുമായ വിശാല്‍ നെഹ്​റിയക്കെതി​രെയാണ് ഗുരുതര ആരോപണവുമായി ഭാര്യ ഒഷിന്‍ ശര്‍മ പരസ്യമായി രംഗത്തുവന്നത്. വിശാല്‍ ശാരീരികമായും തന്നെ മാനസികമായും ഉപദ്രവിക്കു​ന്നെന്ന്​ ഒഷിന്‍ ആരോപിച്ചു.
ഈ വര്‍ഷം ഏപ്രില്‍ 26നാണ്​ ഇരുവരും വിവാഹിതരായത്​. തന്നെ വിശാല്‍ പലകുറി മര്‍ദിച്ചിട്ടുണ്ടെന്ന്​ ഹിമാചല്‍ പ്രദേശ്​ അഡ്​മിനിസ്​ട്രേറ്റീവ്​ സര്‍വീസ്​ ഉദ്യോഗസ്ഥ കൂടിയായ ഒഷിന്‍ പറഞ്ഞു. തനിക്ക്​ കോവിഡ്​ ബാധിച്ചപ്പോള്‍ അവര്‍ വീട്ടില്‍ നിന്നും പുറത്താക്കി. തനിക്ക്​ വിവാഹ സമയത്ത്​ 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വര്‍ണമാലയും നല്‍കിയിരുന്നു. പക്ഷേ ഭര്‍ത്താവ്​ വീണ്ടും സ്​ത്രീധനം ആവശ്യപ്പെട്ടു. പലതവണയായി മർദ്ദനം തുടർന്നതോടെയാണ് കാര്യങ്ങളെല്ലാം തുറന്നുപറയുന്നതെന്ന് ഒഷീൻ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച 11 മിനിറ്റ്​ നീണ്ട വിഡിയോയിലാണ്​ ഒഷിന്‍ ആരോപണങ്ങളുന്നയിച്ചത്​.
കോളേജ് പഠനകാലം മുതൽക്കേ വിശാല്‍ നെഹ്​റിയയെ അറിയാം. അന്നുതൊട്ടേ ഉപദ്രവിക്കുമായിരുന്നു. അതിനാൽ ബന്ധം ഉപേക്ഷിച്ചു. പിന്നീട്​ 2019ല്‍ വിശാൽ എംഎല്‍എ ആയപ്പോൾ തന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഇത് ആത്മാർത്ഥതയോടെയാണെന്ന് കരുതിയാണ് കല്യാണത്തിന് സമ്മതിച്ചത്. എന്നാൽ, ഇന്നിപ്പോൾ എന്നും മർദ്ദനമാണ്. എന്ത് സംഭവിക്കുമെന്നുപോലും അറിയില്ല. തന്റെയും കുടുംബത്തിന്റെയും സുരക്ഷക്കായാണ്​ ഈ വിഡിയോ ചെയ്യുന്നത്​- സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ഒഷിന്‍ പറഞ്ഞു.