തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി

0
72

 

തമിഴ്‌നാട്ടിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ജൂലൈ 5 വരെ നീട്ടി. എന്നാൽ, ചെന്നൈ, ചെംഗൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.

ഷോപ്പിങ് മാളുകൾ, ജ്വല്ലറി സ്‌റ്റോറുകൾ, ടെക്‌സ്‌റ്റൈൽ ഷോറൂമുകൾ, ആരാധനാലയങ്ങൾ എന്നിവ തുറക്കാൻ സർക്കാർ അനുമതി നൽകി. 50 ശതമാനം ജീവനക്കാരോടെ ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ രാത്രി 7 മണി വരെ പ്രവർത്തിക്കാം. എയർ കണ്ടീഷനിംഗ് ഇല്ലാതെ മാളുകൾ രാവിലെ 9 മുതൽ രാത്രി 7 വരെ തുറക്കാം.

സ്വകാര്യ സ്ഥാപനങ്ങൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. ബീച്ചുകളിൽ നടത്തത്തിന് രാവിലെ 5 മുതൽ രാത്രി 9 വരെ അനുമതി നൽകിയിട്ടുണ്ട്. റെസ്‌റ്റോറന്റുകളിൽ ടേക്ക്അവേയും ഡെലിവറി സേവനങ്ങളും മാത്രമാണ് അനുവദിച്ചിട്ടുള്ളത്.