ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; അനുമതി അവശ്യ സർവീസുകൾക്ക് മാത്രം

0
45

 

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. ഇന്നും നാളെയും കടുത്ത നിയന്ത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും.

കെഎസ്ആർടിസി ഭാഗികമായി സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല. ഇന്നും നാളെയും ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തുറക്കും. നിത്യപൂജകൾ പുറമേ സമീപവാസികൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിനും ആരാധനയ്ക്കും അവസരം നൽകും.

സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തുറക്കില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി ഉണ്ടാകും. പാഴ്‌സൽ അനുവദിക്കില്ല. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെയാകും ഹോട്ടലുകളുടെ പ്രവർത്തനം. പലവ്യഞ്ജനം, പാൽ, പഴം, പച്ചക്കറി, മത്സ്യമാംസ വിപണന ശാലകൾ എന്നിവ പ്രവർത്തിക്കും. മദ്യവിൽപ്പനശാല പൂർണമായും അടച്ചിടും. ടിപിആർ 24ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും.

ടി.പി.ആർ.ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.