Tuesday
30 December 2025
27.8 C
Kerala
HomeWorldജോർജ് ഫ്‌ളോയ്ഡ് കൊലപതാകം : ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ്

ജോർജ് ഫ്‌ളോയ്ഡ് കൊലപതാകം : ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ്

ജോർജ് ഫ്‌ളോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് വിധിച്ചു.

മിനിയാപോളിസ് കോടതി ജഡ്ജി പീറ്റർ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോയിഡിന്റെ ഭരണഘടന അവകാശങ്ങൾ നിഷേധിച്ചതിനെതിരായ കേസുകൾ ഫെഡറൽ കോടതിയിൽ തുടരും.

ഷോവിന്റേത് അതിക്രൂരമായ നടപടിയാണെന്ന് ജഡ്ജി വ്യക്തമാക്കി. വിധി ജനവികാരം കൊണ്ടോ സഹതാപം കൊണ്ടോ ഉള്ളതല്ല, മറിച്ച് അസാധാരണമായ ക്രൂരതയുടെ വിധിയാണ് ഇതെന്നും 22 പേജുള്ള വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഡെറിക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2020 മേയ് 25നായിരുന്നു ജോർജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകൾ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസുകാരൻ ഫ്‌ളോയ്ഡിനെ നിലത്തേക്ക് തള്ളിയിടുകയും, കാൽമുട്ടുകൊണ്ട് കഴുത്തിൽ ശക്തമായി അമർത്തുകയും ചെയ്യുകയായിരുന്നു.

ശ്വാസം കിട്ടാതെ മരിച്ച രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്.

RELATED ARTICLES

Most Popular

Recent Comments