യൂറോ കപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു, പ്രീ ക്വാർട്ടർ 26 മുതൽ 29 വരെ

0
23

 

യൂറോ കപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. പ്രീക്വാർട്ടർ മത്സരങ്ങൾ 26 മുതൽ 29 വരെ. ക്വാർട്ടർ ഫൈനൽ ജൂലൈ രണ്ട്, മൂന്ന്. സെമി ജൂലൈ ഏഴിനും എട്ടിനും. ഫൈനൽ ജൂലൈ 11ന് രാത്രി 12.30ന് ഇംഗ്ലണ്ടിലെ വെബ്ലി സ്‌റ്റേഡിയത്തിൽ.

24 ടീമുകളിൽ എട്ടു ടീമുകൾ പുറത്തായി. തുർക്കി, റഷ്യ, ഫിൻലൻഡ്, മാസിഡോണിയ, സ്‌കോട്ട്‌ലൻഡ്, സ്ലൊവാക്യ, പോളണ്ട്, ഹംഗറി എന്നിവ പുറത്തായി. പ്രീക്വാർട്ടറിലെ ആവേശപ്പോര് ഇംഗ്ലണ്ടും ജർമനിയും തമ്മിലാണ്. പോർച്ചുഗലും ബൽജിയവും കളിക്കളത്തിൽ ഉഗ്ര പോരാട്ടം നടത്തേണ്ടി വരും.