ലോകത്തെ നിശ്ചലമാക്കിയ മരണത്തിന്റെ ഓർമ്മകൾ ഒരു സംവത്സരം പിന്നിടുമ്പോൾ, ഹെയിൽ ” കിംഗ് ഓഫ് പോപ്പ് “

0
92
Michael Jackson waves to photographers during a 1996 press conference in Paris. The first posthumous album by the King of Pop, who died in 2009, has been trailed by controversy since its 2010 release

അനിരുദ്ധ്.പി.കെ

ലോകത്തെ സംഗീത ആസ്വാദകരെ ത്രസിപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്ത പോപ്പ് ഗായകനും സംഗീതജ്ഞനുമായ മൈക്കിൾ ജാക്സൺ ഓർമ്മയായിട്ട് ഇന്നേക്ക് 12 വര്ഷം. പോപ്പ് സംഗീതത്തിന്റെ ചടുലതയും, പ്രതിഷേധ സ്വരവും വശ്യതയും ഉരുക്കിയൊഴിച്ച സംഗീതവും നൃത്തവും കൊണ്ട് ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനതയുടെ മനസ്സിൽ ഇടം പിടിച്ച പോപ്പ് സംഗീതത്തിന്റെ രാജാവ് 2009 ജൂൺ 25 നാണ് അരങ്ങൊഴിയുന്നത്. ജാക്സൺ കുടുംബത്തിൽ എട്ടാമനായി ജനിച്ച മൈക്കിൾ സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ ദ ജാക്സൺ 5 എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതൽ മൈക്കിൾ ഒറ്റക്ക് പാടുവാൻ തുടങ്ങി]1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി. ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി.[6] ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ. മൈക്കിളിന്റെ സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി.തന്റെ സ്റ്റേജ് ഷോകളിലെയും സംഗീത വീഡിയോകളിലൂടെയും, ശാരീരികമായി ചെയ്യുവാൻ വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ഇദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി.

സംഗീതത്തിനും നൃത്തത്തിനും പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും മൂർച്ചയുണ്ടെന്ന് തെളിയിച്ച മൈക്കിൾ ജാക്‌സൺ എന്ന അത്ഭുത മനുഷ്യന്റെ കാലമായും ഇരുപതാം നൂറ്റാണ്ടിനെ അടയാളപ്പെടുത്താം. 1982 ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ആൽബത്തിന്റെ 10 കോടി കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു നാല് സോളോ സ്റ്റുഡിയോ ആൽബങ്ങളും ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഓഫ് ദ വാൾ(1979), ബാഡ് (1987), ഡെയ്ഞ്ചൊറസ്(1991)ഹിസ്റ്ററി(1995) എന്നിവയാണവ. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളായ മൈക്കൽ ജാക്സൺ സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മിലും ഇടം കണ്ടെത്തിയിട്ടുണ്ട്.പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ (ഇതുവരെ ഒരാൾ മാത്രം) വ്യക്തിയാണ് ഇദ്ദേഹം. അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ (മറ്റാരെക്കാളും കൂടുതൽ), കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) ദശാബ്ദത്തിന്റെ കലാകാരൻ (Artist of the 1980s) പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട് . അദ്ദേഹം നൂറിലധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാക്കി. 2014 മെയ് 21 ന് ജാക്സൺന്റെ പുതിയ ഗാനമായ ലവ് നെവർ ഫെൽട് സോ ഗുഡ് ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി. ഇതോടെ അഞ്ചു വ്യത്യസ്ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായി ജാക്സൺ മാറി. മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിച്ചിട്ടുള്ള ജാക്സൺ 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിച്ചു.

ജൂൺ 25, 2009 ന് ലോസ് ഏഞ്ചൽസ് – ലെ തന്റെ വാടക വീട്ടിൽ ജാക്സൺ ബോധരഹിതനായി വീണു. ജാക്സന്റെ സ്വകാര്യ ഡോക്ടർ ആയ കോൺറാഡ് മുറെ ജാക്സണെ അബോധാവസ്ഥയിൽ നിന്നും ഉണർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് ലോസ് ഏഞ്ചൽസിലെ ഫയർ ഡിപ്പാർട്ട്മെന്റ് പാരാമെഡിക്കലിൽ 12:22 PM നു ഒരു 911 കോൾ ലഭിക്കുന്നു. മൂന്നു മിനിറ്റ് കഴിഞ്ഞ് അവർ സ്ഥലത്തെത്തുന്നു. ശ്വാസം എടുക്കുന്നില്ലായിരുന്ന ജാക്സണ് CPR നൽകുന്നു. റൊണാൾഡ് റീഗൻ സ്മാരക മെഡിക്കൽ സെന്ററിലേക്കുള്ള വഴിക്കിടെ ഏകദേശം ഒരു മണിക്കൂറോളം ജാക്സണെ ഉണർത്താൻ അവർ ശ്രമിച്ചു. തുടർന്ന് 1:13 pm ഹോസ്പിറ്റലിലെത്തുകയും 2:26 PM നു മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ജാക്സന്റെ മരണവാർത്ത ലോകമെങ്ങും പടരുകയും അനുശോചനങ്ങൾ പ്രവഹിക്കുകയും ചെയ്തു. ഓൺലൈൻ വഴി ഈ വാർത്ത വളരെപ്പെട്ടെന്ന് ലോകമെങ്ങും പടർന്നതുമൂലം വെബ്സൈറ്റുകളിലുണ്ടായ ജനങ്ങളുടെ ആധിക്യം വെബ്സൈറ്റിന്റെ വേഗത നഷ്ടപ്പെടാനും അതിന്റെ തകർച്ചയ്ക്കും കാരണമായി.TMZ നും ലോസ് ഏഞ്ചൽസ് ടൈംസ് നും തകരാറുകൾ സംഭവിച്ചു. ദശലക്ഷക്കണക്കിനുള്ള മൈക്കൽ ജാക്സണുമായി ബന്ധപ്പെട്ട തിരയലുകൾ കണ്ട ഗൂഗിൾ ഇതൊരു ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌ ആണെന്നു കരുതുകയും ജാക്സണുമായി ബന്ധപെട്ട തിരയലുകൾ 30 മിനുട്ട് നേരം തടയക്കുകയും ചെയ്തു.ട്വിറ്റർ ഉം, വിക്കിപീഡിയയും 3:15 PM നു PDT തകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.വിക്കിമീഡിയ ഫൗണ്ടേഷൻ ന്റെ കണക്കു പ്രകാരം മരണ ശേഷമുള്ള ആദ്യ മണിക്കൂറിൽ ഏകദേശ 10 ലക്ഷം പേരാണ് ജാക്സന്റെ വിക്കിപീഡിയയിലെ ജീവചരിത്രം വായിച്ചത്. വിക്കിപീഡിയയുടെ ചരിത്രത്തിൽ തന്നെ ഒരു മണിക്കൂർ കാലയളവിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന താളായി ഇതു മാറി.എഒഎൽ ഇൻസ്റ്റന്റ് മെസഞ്ചർ 40 മിനിറ്റ് നേരത്തേക്ക് തകർന്നു. എഒഎൽ(AOL) ഇതിനെ ഇന്റെർനെറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം എന്നു വിശേഷിപ്പിച്ചു. ഇതുപോലെ വ്യാപ്തിയുള്ളതും ആഴത്തിൽ ഉള്ളതുമായ ഒന്ന് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. .ആ സമയത്ത് ഏകദേശം 15% ട്വിറ്റർ പോസ്റ്റുകളിലും ജാക്സൺ പരാമർശിക്കപ്പെട്ടു, (മിനിറ്റിന് 5,000 tweets) .മൊത്തത്തിൽ, വെബ് ട്രാഫിക് 11% മുതൽ കുറഞ്ഞത് 20% വരെ ഉയർന്നു .എംടിവിയും ബിഇട്ടിയും ജാക്സൺന്റെ സംഗീത വീഡിയോകൾ തുടർച്ചയായി പ്രക്ഷേപണം ചെയ്തു. ലോകമെമ്പാടുമുള്ള ടെലിവിഷനുകളിൽ ജാക്സണുമായി ബന്ധപ്പെട്ട പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെട്ടു.

മരണത്തിലും ജീവിതത്തിലും നിരവധി വിവാദങ്ങൾ ബാക്കി വെച്ച്, പതിറ്റാണ്ടിനു ശേഷവും സംഗീത ആസ്വാദകരുടെ play ലിസ്റ്റിലും, മനസിലും മായാത്ത മരിക്കാത്ത പോപ്പ് സംഗീതത്തിന്റെ ചക്രവർത്തിയായി മൈക്കിൾ ജാക്സൺ ജീവിക്കുകയാണ്.