ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം , ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

0
57

 

 

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താനക്ക്‌ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ്‌ അശോക്‌ മേനോനാണ്‌ ഹർജി പരിഗണിച്ച്‌ ജാമ്യം അനുവദിച്ചത്‌.

ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചയിലെ പരാമർശം വിവാദമാക്കി ബിജെപി ലക്ഷദ്വീപ്‌ ഘടകം നൽകിയ പരാതിയിലാണ്‌ ആയിഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പൊലീസ്‌ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്‌. തുടർന്ന്‌ മുൻകൂർ ജാമ്യം തേടി അയിഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്തത്. ഐഷയ്ക്ക് ദ്വീപിൽ നിന്ന് മടങ്ങാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച കൊച്ചിയിലെത്തും.

നേരത്തെ ചാനൽ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.