എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

0
64

വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനം എം.സി.ജോസഫൈന്‍ രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി.

ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ അനുഭവിച്ചോ എന്ന തരത്തില്‍ മോശമായി സംസാരിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഒരു ചാനലിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍, ഗാര്‍ഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു.

പൊലീസില്‍ പരാതിപ്പെട്ടോയെന്ന് അവര്‍ പരാതിക്കാരിയോട് തിരിച്ചു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ യുവതിയോട് ഇല്ലെങ്കില്‍ അനുഭവിച്ചോയെന്നാണ് ജോസഫൈന്‍ പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.