Wednesday
17 December 2025
30.8 C
Kerala
HomeWorldആന്റിവൈറസ് സംരംഭകൻ ജോൺ ഡേവിഡ് മക്കഫി മരിച്ച നിലയിൽ

ആന്റിവൈറസ് സംരംഭകൻ ജോൺ ഡേവിഡ് മക്കഫി മരിച്ച നിലയിൽ

ലോകപ്രശസ്ത ആന്റിവൈറസ് സോഫ്‌റ്റ്വെയറായ ‘മകഫീ’യുടെ സ്ഥാപകൻ ജോൺ മകഫീയെ (75) ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. മകഫീയെ ബാഴ്‌സലോണയിലെ ജയിൽമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാൻ സ്പാനിഷ് കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് അപ്രതീക്ഷിത മരണം. മക്കഫിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

നികുതി വെട്ടിപ്പിന് കഴിഞ്ഞ വർഷമാണ് മകഫീ സ്‌പെയിനിൽ അറസ്റ്റിലായത്. 1980കളിൽ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്‌റ്റ്വെയർ വിൽപന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്.

നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ് കേസിലാണ് സ്‌പെയിനിൽ അദ്ദേഹം പിടിയിലായതും. 2020 ഒക്ടോബറിലാണ് ബാഴ്‌സലോണ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം അദ്ദേഹം അറസ്റ്റിലായത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണന്ന് ജയിൽ അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments