BREAKING… പൊലീസ് ക്രൂരത, യുവാവിനെ അടിച്ചുകൊന്നു

0
108

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച്‌ സേലത്ത് പൊലീസുകാരൻ യുവാവിനെ അടിച്ചുകൊന്നു. സേലം എടയപ്പെട്ടി സ്വദേശി മുരുകന്‍ (40 ) ആണ് മരിച്ചത്. കോവിഡ് നിയന്ത്രണലംഘനം നടത്തിയെന്ന് ആരോപിച്ച്‌ ലാത്തി കൊണ്ടാണ് കര്‍ഷകനായ മുരുകനെ തലങ്ങും വിലങ്ങും റോഡിലിട്ട് മർദിച്ചത്. ഒരു മണിക്കൂറോളമാണ് മര്‍ദ്ദിച്ചത്. സേലം ചെക്ക്പോസ്റ്റിലായിരുന്നു സംഭവം. മുരുകനെ പൊതുനിരത്തില്‍ വച്ച്‌ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചപ്പോഴാണ് പൊലീസിന്റെ ക്രൂരത പുറംലോകം അറിഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലായിരുന്നു മര്‍ദ്ദനം.

ലാത്തിയടക്കം ഉപയോഗിച്ച്‌ റോഡിലിട്ട് ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനുശേഷം സമീപത്തുള്ള പൊലീസിന്റെ വാനില്‍ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. മുരുകന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരടക്കം സംശയിക്കുന്നത്. സംഭവസമയത്ത് മറ്റ് മൂന്ന് പോലീസുകാരും സ്ഥലത്ത് ഉണ്ടായിരുന്നു. യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ ഇതിനകം വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.