ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് 5 ലക്ഷം രൂപ അനുവദിച്ചു

0
69

 

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് 5 ലക്ഷം രൂപ വീതം സംസ്ഥാന ഗവൺമെന്റ് അനുവദിച്ചു.

ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണിതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ ടി ഇർഫാൻ, മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്‌ന മാത്യു, നേഹ നിർമ്മൽ ടോം, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, പി യു ചിത്ര, എം പി ജാബിർ, യു കാർത്തിക് എന്നിവർരാണ് തുക ലഭിക്കുക.

ജൂലൈ 23 നാണ് 2021 ഒളിമ്പിക്‌സിന് തുടക്കംകുറിക്കുക. അടുത്ത ദിവസങ്ങളിൽ പട്യാലയിൽ നടക്കുന്ന നാഷണൽ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് അവസരമുണ്ട്. 43 മലയാളിതാരങ്ങൾ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.