Thursday
18 December 2025
24.8 C
Kerala
HomeKeralaപ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

 

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു.

25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

www.norkaroots.org എന്ന വെബ് സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ 23/6/20 21 മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ അറിയിച്ചു. വിശദ വിവരം Norkaroots.org യിൽ ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments