ഉപ്പും ചോറും തിന്നു വളർന്നവർ ഉമ്മൻ ചാണ്ടിയെ തിരിഞ്ഞു കൊത്തി,ഇപ്പോൾ ദുഃഖിതനായി ലോ പ്രൊഫൈലായി നടക്കുകയാണ്: മുല്ലപ്പള്ളി

0
75

കോൺഗ്രസ്സിനുള്ളിലെ പടലപ്പിണക്കങ്ങൾക്ക് ശമനമില്ല.മുതിർന്ന നേതാക്കളുടെ കണ്ണുനീരിലാണ് ഇപ്പോൾ പാർട്ടി പിടിച്ചു നിൽക്കുന്നതെന്ന് വ്യക്തമാക്കുകയാണ് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. റിപ്പോർട്ടർ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ തുറന്നു പറച്ചിൽ. ഉമ്മൻ ചാണ്ടിയെ കോൺഗ്രസ്സ് കറിവേപ്പില പോലെ ഒഴിവാക്കുകയാണെന്ന ആക്ഷേപം ശക്തമാക്കുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഉമ്മൻ ചാണ്ടി ഉപ്പും ചോറും കൊടുത്ത് വളർത്തിയവർ തന്നെ ഉമ്മൻ ചാണ്ടിയെ തിരിഞ്ഞു കൊത്തിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മൻ ചാണ്ടി ദുഖിതനാണ് എന്നും അദ്ദേഹത്തിന്റെ ഉള്ളിലെ നൊമ്പരം താൻ കണ്ടിട്ടുണ്ട്. എല്ലാത്തിൽ നിന്നും മാറി ദുഃഖിതനായി ലോ പ്രൊഫൈലായി നടക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഉള്ളിൽ അടക്കാനാകാത്ത ദുഖമുണ്ട് അത് തനിക്കറിയാമെന്നും അഭിമുഖത്തിൽ മുല്ലപ്പള്ളി വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെയും, ഉമ്മൻചാണ്ടിയുടേയുമൊക്കെ ഗ്രൂപ്പ് കോട്ടകൾ ചീട്ടുകൊട്ടാരങ്ങളായിരുന്നു എന്നും, കോൺഗ്രസ്സിന്റെ വരും തലമുറയിൽ ആ ഗ്രൂപ്പോ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭുമുഖത്തിൽ ചൂണ്ടിക്കാട്ടി.