Wednesday
17 December 2025
30.8 C
Kerala
HomeIndiaയുപിയില്‍ അംബേദ്​കര്‍ പ്രതിമ തകർത്തു, വ്യാപക പ്രതിഷേധം

യുപിയില്‍ അംബേദ്​കര്‍ പ്രതിമ തകർത്തു, വ്യാപക പ്രതിഷേധം

 

ഉത്തർപ്രദേശിലെ ബലിയയിലെ രാംപുര്‍ അസ്​ലി ഗ്രാമത്തില്‍ അംബേദ്​കറുടെ പ്രതിമ ​ കേടുവരുത്തി. ചൊവ്വാഴ്​ച രാവിലെയാണ്​ പ്രതിമ തകര്‍ത്തനിലയില്‍ കണ്ടതെന്ന്​ നാട്ടുകാര്‍ മൊഴിനല്‍കി.

പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ ഗഡ്​വാര്‍ -നഗ്​ര റോഡ്​ തടഞ്ഞു. പൊലീസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഗതാഗതം പുനഃസ്​ഥാപിച്ചത്.

മാര്‍ച്ചില്‍ ബലിയയിലെയും ഡിസംബറില്‍ സിക്കന്ദര്‍പുര്‍ മേഖലയിലേയും അംബേദ്​കര്‍ പ്രതിമക്ക്​ കേടുപാട്​ വരുത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments