മ്യാൻമറിലെ സൈനിക ഭരണകൂടത്തിനെതിരെ ആയുധ ഉപരോധം, പ്രമേയം പാസാക്കി യു.എൻ

0
76

 

മ്യാൻമറിലെ സൈനിക ഭരണകൂടത്തിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന പ്രമേയം പാസാക്കി യു.എൻ പൊതുസഭ. മ്യാൻമറിൽ ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി.

പ്രതിഷേധമുയർന്ന സാഹചര്യത്തിലാണു പ്രമേയം പാസാക്കിയത്. 193 അംഗരാജ്യങ്ങളിൽ 119 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ത്യയുൾപ്പെടെ 36 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

2020 നവംബറിലെ ജനവിധി മാനിക്കണമെന്നും രാജ്യത്തെ അടിയന്തരാവസ്ഥ പിൻവലിക്കണമെന്നും മനുഷ്യാവകാശങ്ങൾ ബഹുമാനിക്കണമെന്നും മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.