വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത : കാലാവസ്ഥാ വകുപ്പ്

0
30

 

വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ദുർബലമായേക്കും. കേരളതീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്.