എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ എക്സൈസിന്റെ വലയില്‍ കുടുങ്ങി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന റെയ്ഡില്‍ പുന്നപ്ര സ്വദേശി വിഷ്ണു (26), ആര്യാട് സ്വദേശി മിഥേഷ് (32) എന്നിവരെയാണ് പിടികൂടിയത്.
ഇവരില്‍ നിന്നും 60 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും പിടികൂടി.പരിശോധനാ സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട കുതിരപ്പന്തി സ്വദേശികളായ രണ്ട് പ്രതികളുടെ പേരില്‍ കൂടി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലും നടന്ന റെയ്ഡുകളില്‍ എഴു പേരോളം പിടിയിലായിരുന്നു.