ജോക്കർ വൈറസ് ; ഈ എട്ട് ആപ്പുകൾ എത്രയും പെട്ടെന്ന് അൺഇൻസ്റ്റാൾ ചെയ്യുക

0
73

ആൻഡ്രോയിഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ ലഭ്യമായ അപ്പുകളിൽ കഴിഞ്ഞ മൂന്നു വർഷമായി കാണുന്ന വൈറസാണ് ജോക്കർ. പുതുതായി എട്ടു ആപുകളിൽ കൂടി ഈ വൈറസ് കണ്ടെത്തിയിരിക്കുകയാണെന്നു ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താവിന്റെ ഫോണിൽ രഹായമായി കയറി വിവരങ്ങൾ ശേഖരിക്കുന്നതാണ് ഈ വൈറസ്.

ഉപയോഗിക്കുന്ന ആളുടെ അനുവാദമില്ലാതെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളിൽ അക്കൗണ്ട് നിർമ്മിക്കാൻ ഈ വൈറസിന് കഴിയും. പുതുതായി എട്ട് അപ്പുകളിൽ ഈ വൈറസ് കണ്ടെത്തിയ വാർത്ത വന്നയുടൻ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു. നിങ്ങൾ അതിനുമുൻപ് ഈ ആപ്പുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അൺഇൻസ്റ്റാൾ ചെയ്യുക.

ആ എട്ട് ആപ്പുകൾ ഇവയാണ്
ഓക്സിലറി മെസ്സേജ് ( Auxiliary Message )
ഫാസ്റ്റ് മാജിക് എസ്.എം.എസ് ( Fast Magic SMS )
ഫ്രീ കാംസ്കാനർ (Free CamScanner)
സൂപ്പർ മെസ്സേജ് ( Super Message )
എലമെന്റ് സ്കാനർ ( Element Scanner)
ഗോ മെസ്സേജസ് ( Go Messages )
ട്രാവൽ വോൾപേപ്പർസ് ( Travel Wallpapers )
സൂപ്പർ എസ്.എം.എസ് ( Super SMS )

ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്സ് റിപ്പോർട്ട് പ്രകാരം ഈ ആപ്പുകൾ ലോഞ്ചിങ് സമയത്ത് നോട്ടിഫിക്കേഷൻ, എസ്.എം.എസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി ചോദിക്കും. പിന്നീട് ഫോണിലെ കോണ്ടാക്ടുകളിലേക്കുള്ള പ്രവേശനത്തിന് അനുമതി തേടുകയും ചെയ്യും. പിന്നീട് യാതൊരു സൂചനകളും നൽകാതെ ഈ വിവരങ്ങളെല്ലാം ഈ ആപ്പുകൾ നിരീക്ഷിക്കുകയും ചെയ്യും.