രാജ്യത്ത് 53,256 പേർക്ക് കോവിഡ്, 88 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്

0
166

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 88 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

24 മണിക്കൂറിനിടെ 78,190 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 2,88,44,199 ആയി. 1422 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായവരുടെ എണ്ണം 3,88,135 ആയി.

ഇതുവരെ രാജ്യത്ത് 2,99,35,221 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 7,02,887 സജീവ കേസുകളാണുള്ളത്. ഇതുവരെ 28,00,36,898 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.